ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു നാല് സൈനികര്‍ക്ക് പരിക്ക്
ഗാലുവിനും ലംബിധാറിനും ഇടയില്‍ ഏകദേശം നൂറടി താഴ്ച്ചയിലേക്കാണ് ട്രക്ക് മറിഞ്ഞതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷിംല: പട്ടാളക്കാരുമായി പോയ ഇന്ത്യന്‍ ആര്‍മിയുടെ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികര്‍ക്ക് പരിക്ക്. ഹിമാചലിലെ ഷിംല ജില്ലയിലാണ് സംഭവം. ഹരിയാനയിലെ അംബാലയ്ക്കടുത്ത് ജിയോഗ് സബ്ഡിവിഷന് കീഴിലുള്ള ഝാക്രിയിലേക്ക് പോവുകയായിരുന്നു ജവാന്മാര്.
ഗാലുവിനും ലംബിധാറിനും ഇടയില്‍ ഏകദേശം നൂറടി താഴ്ച്ചയിലേക്കാണ് ട്രക്ക് മറിഞ്ഞതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടവുമായി ബന്ധപ്പെട്ട് തിയോഗ് പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.