ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സായുധര്‍ കൊല്ലപ്പെട്ടു. ഷോപിയാനിലെ ദരമോദരാ കീഗം പ്രദേശത്താണ് വെടിവയ്പ് ഉണ്ടായത്. പ്രദേശത്ത് സായുധ സാന്നിധ്യം സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് സുരക്ഷാ സൈന്യം നടത്തിയ തിരച്ചിലിനിടെ സായുധ സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന സൈന്യം തിരിച്ചടിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണന്നും പോലിസ് പറഞ്ഞു.