ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് നാല് മരണം; ആറുപേര്‍ക്ക് പരിക്ക്

കാലപഴക്കം ചെന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. ഒരാളെ ഗുരു ഗോവിന്ദ് സിങ് സര്‍ക്കാര്‍ ആശുപത്രിയിലും മറ്റ് അഞ്ച് പേരെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Update: 2020-12-19 08:46 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കെട്ടിടം തകര്‍ന്ന് നാലുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. വിഷ്ണു ഗാര്‍ഡന്‍ മേഖലയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കാലപഴക്കം ചെന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. ഒരാളെ ഗുരു ഗോവിന്ദ് സിങ് സര്‍ക്കാര്‍ ആശുപത്രിയിലും മറ്റ് അഞ്ച് പേരെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പോലിസ്, അഗ്‌നിശമന വകുപ്പിന്റെ സംഘമടക്കം ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ശനിയാഴ്ച തകര്‍ന്ന കെട്ടിടം ഫാക്ടറിയായി ഉപയോഗിക്കുന്നുണ്ടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. രമേശ് (35), ചീന (36), ഗുഡ്ഡി (45), ട്വിങ്കിള്‍ (25) എന്നിവരാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കെട്ടിടനിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നും റിപോര്‍ട്ടുകളുണ്ട്.

Tags: