വഡോദരയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി നാലുപേര്‍ മരിച്ചു

1981ല്‍ സ്ഥാപിച്ച ഫാക്ടറിയില്‍ ഫോട്ടോഗ്രഫി, ഫാര്‍മസ്യൂട്ടിക്കല്‍, വെറ്ററിനറി എന്നിവക്കുള്ള രാസപദാര്‍ത്ഥങ്ങളാണ് നിര്‍മിക്കുന്നത്.

Update: 2021-12-24 18:14 GMT

വഡോദര: വഡോദരയിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ നാല് വയസ്സുകാരിയടക്കം നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മകര്‍പുര വട്‌സറിലെ കാന്റണ്‍ ലബോറട്ടറീസിലാണ് വെള്ളിയാഴ്ച രാവിലെ പത്തോടെ അപകടമുണ്ടായത്. എസ്എസ്ജി ആശുപത്രിയില്‍ ചികിൽസയിലിരിക്കെയാണ് നാല് പേരും മരിച്ചത്.

ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. വഡോദര എസ് പി ശംസേര്‍ സിങ്, മേയര്‍ കേയൂര്‍ റൊകാഡിയ, കോര്‍പറേഷനിലെ പ്രതിപക്ഷ നേതാവ് അമിത് റാവത്ത് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. 1981ല്‍ സ്ഥാപിച്ച ഫാക്ടറിയില്‍ ഫോട്ടോഗ്രഫി, ഫാര്‍മസ്യൂട്ടിക്കല്‍, വെറ്ററിനറി എന്നിവക്കുള്ള രാസപദാര്‍ത്ഥങ്ങളാണ് നിര്‍മിക്കുന്നത്.