യുപിയില്‍ 15കാരിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു; ചെറുത്തപ്പോള്‍ ഇരുമ്പ് ദണ്ഡുകൊണ്ട് മര്‍ദ്ദിച്ചു
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപ്രതികളെ പോലിസ് അറസ്റ്റുചെയ്തു. ഒരാള്‍ ഒളിവിലാണ്.
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ബെറേലി ജില്ലയിലാണ് സംഭവം. പീഡനം ചെറുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഇരുമ്പ് ദണ്ഡുപയോഗിച്ച് പ്രതികള്‍ മര്‍ദിക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപ്രതികളെ പോലിസ് അറസ്റ്റുചെയ്തു. ഒരാള്‍ ഒളിവിലാണ്.
പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മോഹിത് (25), സുമിത് (27), അങ്കിത് (24) എന്നിവര്‍ക്കെതിരേ കേസെടുത്തു. ഇതില്‍ മോഹിത്തിനെയും സുമിത്തിനെയും ബുധനാഴ്ച അറസ്റ്റുചെയ്‌തെങ്കിലും അങ്കിത് ഒളിവിലാണെന്ന് സീനിയര്‍ പോലിസ് സൂപ്രണ്ട് ശൈലേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു. പ്രതികള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ബലാല്‍സംഗം ചെയ്യാനുള്ള ശ്രമത്തെ പെണ്‍കുട്ടി ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ മൂന്നുപേരും ഇരുമ്പുദണ്ഡുകൊണ്ട് മര്‍ദിച്ചു. പ്രതികളിലൊരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് എഎസ്പി കൂട്ടിച്ചേര്‍ത്തു.