ചെന്നൈ വിമാനത്താവളത്തില്‍ 1.12 കോടിയുടെ സ്വര്‍ണം പിടികൂടി

ഏഴുലക്ഷം രൂപ വിലമതിക്കുന്ന 177 ഗ്രാം ഭാരമുള്ള ഏഴ് സ്വര്‍ണക്കട്ടകള്‍ പാന്റ്‌സിന്റെ പോക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു.

Update: 2019-12-29 16:11 GMT

ചെന്നൈ: അന്താരാഷ്ട്രവിമാനത്താവളത്തില്‍ വന്‍സ്വര്‍ണവേട്ട. ഏകദേശം 1.12 കോടി രൂപ വിലമതിക്കുന്ന 2.8 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റുചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍ അറിയിച്ചു. ഏഴുലക്ഷം രൂപ വിലമതിക്കുന്ന 177 ഗ്രാം ഭാരമുള്ള ഏഴ് സ്വര്‍ണക്കട്ടകള്‍ പാന്റ്‌സിന്റെ പോക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു.

കൂടാതെ, ചോദ്യംചെയ്യലില്‍, സ്വര്‍ണ പേസ്റ്റ് അടങ്ങിയ ബണ്ടിലുകള്‍ ഒളിപ്പിച്ചുവച്ചതായി സമ്മതിച്ചിട്ടുണ്ട്. മൊത്തം 17 ബണ്ടിലുകളാണ് പുറത്തെടുത്തത്. ശനിയാഴ്ച രാത്രി അഞ്ച് യാത്രക്കാര്‍ ചെന്നൈ വിമാനത്താവളത്തിലെത്തിയതായും പുറത്തുകടക്കുമ്പോള്‍ സംശയംതോന്നിയ ആളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നുവെന്നുമാണ് കമ്മീഷണര്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News