ഹരിയാനയില്‍ അപ്പാര്‍ട്ട്‌മെന്റ് മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ട് മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

Update: 2022-02-10 17:08 GMT

ചണ്ഡിഗഢ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ അപ്പാര്‍ട്ട്‌മെന്റ് മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ടുകള്‍. ചിന്തെല്‍സ് പാരഡൈസോ ഹൗസിങ് കോംപ്ലക്‌സിലെ സെക്ടര്‍ 109ലെ ആറാം നിലയിലാണ് അപകടം നടന്നത്.

പോലിസും അഗ്‌നിശമന സേനയും ജില്ലാ ഭരണകൂടവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്‍ഡിആര്‍എഫിന്റെ ഒരു ടീമും സ്ഥലത്തെത്തിയിട്ടുണ്ട്. ഗാസിയാബാദില്‍നിന്ന് രണ്ട് ടീമുകളെ കൂടി അവിടേക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Tags: