മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുമരണം

മൂന്ന് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ കുടുങ്ങിക്കിടക്കുന്നതായ സംശയത്തെത്തുടര്‍ന്ന് തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ന് പുലര്‍ച്ചയോടെയാണ് ഭീവണ്ടിയിലെ ശാന്തി നഗറില്‍ എട്ടുവര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണത്.

Update: 2019-08-24 04:17 GMT

മുംബൈ: മഹാരാഷ്ടയിലെ ഭീവണ്ടിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. അഞ്ചുപേരെ രക്ഷപ്പെടുത്തി. മൂന്ന് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ കുടുങ്ങിക്കിടക്കുന്നതായ സംശയത്തെത്തുടര്‍ന്ന് തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ന് പുലര്‍ച്ചയോടെയാണ് ഭീവണ്ടിയിലെ ശാന്തി നഗറില്‍ എട്ടുവര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണത്.


കെട്ടിടത്തില്‍ വിള്ളലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി 22 കുടുംബങ്ങളെ അധികൃതര്‍ ഇവിടെനിന്നും ഒഴിപ്പിച്ചിരുന്നു. എന്നാല്‍, സാധനങ്ങളെടുക്കാനായി തിരികെയെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. എന്‍ഡിആര്‍എഫും അഗ്‌നിശമനസേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പരിക്കേറ്റ നാലുപേര്‍ ചികില്‍സയിലാണ്. അനധികൃതമായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്നാണ് ഭീവണ്ടി നിസാംപൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കോര്‍പറേഷന്‍ വ്യക്തമാക്കി.  

Tags:    

Similar News