ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നിൽ നിന്ന് കണ്ടെടുത്തത് 2.84 കോടിയും 1.8 കിലോ സ്വര്‍ണവും

തിങ്കളാഴ്ച മുതലാണ് സത്യേന്ദ്ര ജെയ്‌നിന്റെ താമസ സ്ഥലങ്ങളിലും അദ്ദേഹവുമായി ബന്ധപ്പെട്ട ഇടങ്ങളിലുമാണ് ഇഡി പരിശോധന നടത്തിയത്.

Update: 2022-06-07 18:59 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നുമായി ബന്ധപ്പെട്ട ഹവാല കേസില്‍ എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 2.84 കോടി രൂപയും 1.8 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. തിങ്കളാഴ്ച മുതലാണ് സത്യേന്ദ്ര ജെയ്‌നിന്റെ താമസ സ്ഥലങ്ങളിലും അദ്ദേഹവുമായി ബന്ധപ്പെട്ട ഇടങ്ങളിലുമാണ് ഇഡി പരിശോധന നടത്തിയത്. കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് പരിശോധന.

ജൂണ്‍ ഒന്നുമുതല്‍ സത്യേന്ദ്ര ജെയ്ന്‍ ഇഡിയുടെ കസ്റ്റഡിയിലാണ്. 9വരെയാണ് കസ്റ്റഡി കാലാവധി.

2015-16ല്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള കമ്പനിയുമായി ഇദ്ദേഹം ഹവാല ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഭൂമി വാങ്ങാനും ഡല്‍ഹിക്ക് സമീപം കൃഷിഭൂമി വാങ്ങാനെടുത്ത വായ്പ തിരിച്ചടക്കാനും ഈ പണം ഉപയോഗിച്ചെന്നാണ് ഇഡി പറയുന്നത്.