ജയ്‌സാല്‍മീര്‍-ജോധ്പൂര്‍ ഹൈവേയില്‍ ബസിന് തീപിടിച്ച് 19 പേര്‍ മരിച്ചു

Update: 2025-10-14 17:22 GMT

ജോധ്പൂര്‍: ജയ്‌സാല്‍മീറില്‍ നിന്ന് രാജസ്ഥാനിലെ ജോധ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് 19 പേര്‍ മരിച്ചു. 57 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇന്നു ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജയ്‌സാല്‍മീര്‍-ജോധ്പൂര്‍ ഹൈവേയിലെത്തിയപ്പോള്‍ ബസിന്റെ പിന്നില്‍ നിന്ന് പുക ഉയരാന്‍ തുടരുകയായിരുന്നു. ഡ്രൈവര്‍ റോഡരികില്‍ ബസ് ഉടന്‍ നിര്‍ത്തിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍, തീജ്വാലകള്‍ വാഹനത്തെ വിഴുങ്ങുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ ജയ്‌സാല്‍മീറിലെ ജവഹര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് പോലിസ് പറഞ്ഞു.