ബാന്ദ(യുപി): സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മുത്തച്ഛനെ മഴുകൊണ്ട് വെട്ടിക്കൊന്ന കേസില്‍ 18കാരനെ പോലിസ് അറസ്റ്റ് ചെയ്തു. പ്രദീപ് എന്ന യുവാവാണ് 65കാരനായ മുത്തച്ഛന്‍ മോത്തിലാല്‍ പാലിനെ മഴുകൊണ്ട് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലെ സാന്ദി വില്ലേജിലാണ് സംഭവമെന്ന് സീനിയര്‍ പോലിസ് ഓഫിസര്‍ ഗണേഷ് പ്രസാദ് സാഹ അറിയിച്ചു. പ്രദീപിനെ ശനിയാഴ്ച വൈകീട്ടാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ഉപയോഗിച്ച മഴുവും ചോരപുരണ്ട വസ്ത്രങ്ങളും പോലിസ് കണ്ടെടുത്തിട്ടുണ്ട്. മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ജ്യേഷ്ഠനും അനുജനും നല്‍കുകയും തനിക്ക് നല്‍കാതിരിക്കുകയും ചെയ്ത വിരോധത്തിനാണ് കൊലപാതകം നടത്തിയതെന്നാണു പോലിസ് കണ്ടെത്തല്‍.