ഭക്ഷണവും വെള്ളവുമില്ലാതെ തുടര്‍ച്ചയായി പബ്ജി ഗെയിം; 16കാരന്‍ മരിച്ചു

കടുത്ത നിര്‍ജലീകരണം കൂടി അനുഭവപ്പെട്ടതോടെ കുടുംബം എലൂരു നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയില്‍ കഴിയവേ ആരോഗ്യ സ്ഥിതി മോശമായി മരിക്കുകയായിരുന്നു.

Update: 2020-08-15 17:23 GMT

ഹൈദരാബാദ്: തുടര്‍ച്ചയായി പബ്ജി ഗെയിം കളിച്ചതിനെ തുടര്‍ന്ന് 16 കാരന്‍ മരിച്ചു. ആന്ധ്രാ പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലുള്ള വിദ്യാര്‍ഥിയാണ് മരിച്ചത്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ തുടര്‍ച്ചയായി ഗെയിം കളിച്ചതിനെ തുടന്ന് ആരോഗ്യ പ്രശ്‌നങ്ങളും നേരിട്ടിരുന്നു.

കടുത്ത നിര്‍ജലീകരണം കൂടി അനുഭവപ്പെട്ടതോടെ കുടുംബം എലൂരു നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയില്‍ കഴിയവേ ആരോഗ്യ സ്ഥിതി മോശമായി മരിക്കുകയായിരുന്നു.

പബ്ജി ഗെയിം ഇടവേളകളില്ലാതെ കളിച്ചത് മൂലം മാസങ്ങള്‍ക്ക് മുമ്പ് രാജ്യത്ത് 25 വയസുകാരനും 16 വയസുകാരനും മരണപ്പെട്ടിരുന്നു. സുഹൃത്തുക്കളോട് സംസാരിച്ച് കളിക്കാന്‍ സാധിക്കുന്ന ഗെയിമില്‍ പണം നല്‍കി ഇന്‍ഗെയിം സാധനങ്ങളും വാങ്ങാന്‍ സാധിക്കും. 

Tags:    

Similar News