മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 14 ആയി

കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ഒമ്പതുപേരെ രക്ഷപ്പെടുത്തി. ഇനിയും കെട്ടിടത്തിനുള്ളില്‍ കൂടുതല്‍പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന സംശയത്താല്‍ തിരച്ചില്‍ നടക്കുകയാണ്.

Update: 2019-07-17 13:21 GMT

മുംബൈ: ദക്ഷിണ മുംബൈയിലെ ഡോങ്ക്രിയില്‍ നൂറുവര്‍ഷം പഴക്കമുള്ള നാലുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 14 ആയി. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ഒമ്പതുപേരെ രക്ഷപ്പെടുത്തി. ഇനിയും കെട്ടിടത്തിനുള്ളില്‍ കൂടുതല്‍പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന സംശയത്താല്‍ തിരച്ചില്‍ നടക്കുകയാണ്.


ദേശീയ ദുരന്ത നിവാരണ സേന (എന്‍ആര്‍ഡിഎഫ്) യുടെ മൂന്ന് വലിയ സംഘങ്ങളാണ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. എന്‍ഡിആര്‍എഫ് സേനാംഗങ്ങള്‍ വലിയ കട്ടര്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്. ഇടുങ്ങിയ പാതകളും തകര്‍ന്നുവീഴാറായ കെട്ടിടങ്ങളുമുള്ള മേഖലയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ കനത്തമഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇതാണ് കെട്ടിടം പെട്ടെന്ന് തകര്‍ന്നുവീഴാനുള്ള കാരണമെന്നാണ് കണക്കുകൂട്ടുന്നത്.

അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. നൂറുവര്‍ഷം പഴക്കമുള്ള കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയതിനെക്കുറിച്ചും പരിശോധിക്കും. കെട്ടിടത്തില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും രക്ഷപ്പെടുത്താനുമാണ് ഇപ്പോള്‍ പ്രഥമപരിഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 50 ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ ചികില്‍സയ്ക്കായി 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.  

Tags:    

Similar News