ഏത് അടിയന്തര സഹായത്തിനും ഇനി 112ല്‍ വിളിക്കാം; കേരളത്തില്‍ ചൊവ്വാഴ്ച്ച മുതല്‍

പൊലിസിനെ വിളിക്കാന്‍ 100, അഗ്‌നിശമന സേനയ്ക്ക് 101, ആംബുലന്‍സിന് 108, സ്ത്രീകളുടെ സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് 1090 എന്നിങ്ങനെ ഇപ്പോള്‍ നിലവിലുള്ള വിവിധ ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍ക്കു പകരമാണു 112 വരുന്നത്.

Update: 2019-02-15 09:30 GMT

ന്യൂഡല്‍ഹി: ഏത് രീതിയിലുള്ള അടിയന്തര സഹായത്തിനും ഒറ്റ നമ്പറില്‍ വിളിക്കാവുന്ന സംവിധാനം രാജ്യമെങ്ങും നിലവില്‍ വരുന്നു. പൊലിസ്, വൈദ്യസഹായം, അഗ്‌നിശമന സേന, സ്ത്രീസുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളിലെ അടിയന്തര സഹായത്തിന് ഇനി മുതല്‍ 112 എന്ന ഒറ്റ നമ്പറില്‍ വിളിച്ചാല്‍ മതി.

കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ സേവനം ചൊവ്വാഴ്ച മുതല്‍ ലഭ്യമാകും. പൊലിസിനെ വിളിക്കാന്‍ 100, അഗ്‌നിശമന സേനയ്ക്ക് 101, ആംബുലന്‍സിന് 108, സ്ത്രീകളുടെ സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് 1090 എന്നിങ്ങനെ ഇപ്പോള്‍ നിലവിലുള്ള വിവിധ ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍ക്കു പകരമാണു 112 വരുന്നത്.

യുഎസിലെ 911 ഹെല്‍പ്‌ലൈന്‍ നമ്പര്‍ മാതൃകയിലാണു പുതിയ സംവിധാനമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. സ്മാര്‍ട്ട് ഫോണുകളില്‍ പവര്‍ ബട്ടന്‍ തുടര്‍ച്ചയായി 3 തവണ അമര്‍ത്തിയാല്‍ ഈ സേവനം ലഭിക്കും. സാധാരണ മൊബൈല്‍ ഫോണുകളില്‍ 5 അല്ലെങ്കില്‍ 9 അല്‍പനേരം അമര്‍ത്തിയാല്‍ മതിയാകും. 

Tags:    

Similar News