കശ്മീരില്‍ ഗ്രനേഡ് ആക്രമണം; 11 പേര്‍ക്ക് പരിക്ക്

ശ്രീനഗറിലെ ഹരി സിങ് സ്ട്രീറ്റിലേക്ക് അക്രമികള്‍ ഗ്രനേഡ് എറിയുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്ക് കൂടിയ സമയത്തായിരുന്നു ആക്രമണം.

Update: 2019-10-12 12:37 GMT

ശ്രീനഗര്‍: ശ്രീനഗറിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തില്‍ 11 പേര്‍ക്ക് പരിക്ക്. ശ്രീനഗറിലെ ഹരി സിങ് സ്ട്രീറ്റിലേക്ക് അക്രമികള്‍ ഗ്രനേഡ് എറിയുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്ക് കൂടിയ സമയത്തായിരുന്നു ആക്രമണം.

പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. പ്രദേശം വളഞ്ഞതായും പോലിസ് അറിയിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച്, സാധാരണ നിലയിലേക്ക് മടങ്ങുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളോടും വ്യാപാര സ്ഥാപനങ്ങളോടും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

തിങ്കളാഴ്ച്ച മുതല്‍ കശ്മീരില്‍ മൊബൈല്‍ ഫോണ്‍ സേവനം പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ആഗസ്ത് 5ന് കശ്മീരിന്റെ പ്രത്യക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് താഴ്‌വരയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിഛേദിച്ചത്. 

Similar News