മധ്യപ്രദേശിലെ 10 മാംസവില്‍പ്പന ശാലകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി

Update: 2023-12-16 05:28 GMT

ഭോപ്പാല്‍:അനധികൃതമായി മാംസ വില്‍പ്പന നടത്തിയതിന് മധ്യപ്രദേശില്‍ പത്ത് കടകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. തുറസ്സായ സ്ഥലത്ത് മാംസ വില്‍പ്പന തടയണമെന്ന മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉജ്ജയിനിലെ നടപടി. കൂടാതെ ബി.ജെ.പി. പ്രവര്‍ത്തകനെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട മൂന്നുപേരുടെ വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി.ഫാറൂഖ് റെയിന്‍, ബിലാല്‍, അസ്ലാം എന്നീ മൂന്നുപേരുടെ വീടുകളാണ് പൊളിച്ചത്.

ഭോപ്പാല്‍ മധ്യ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകന്‍ ദേവേന്ദ്ര താക്കൂറിനെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ വീടാണ് തകര്‍ത്തത്.




Tags: