ഉത്തരാഖണ്ഡ്: കടുവയുടെ ആക്രമണത്തില്‍ വനപാലകന്‍ മരിച്ചു

Update: 2019-07-16 13:52 GMT

ഡെറാഡൂണ്‍: വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന വനപാലകന്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഉത്തരാഘണ്ഡിലെ കോര്‍ബറ്റ് കടുവസംരക്ഷണ കേന്ദ്രത്തിലാണ് സംഭവം. താല്‍കാലി ജോലിക്കാരനായ വനപാലകന്‍ സോഹന്‍ സിങി(23)നെയാണ് കടുവ ആക്രമിച്ചു കൊന്നത്. പൗരി ജില്ലയിലെ സെന്തിഗല്‍ സ്വദേശിയാണ് സോഹന്‍.

പട്രോളിങ്ങിനിടെ പെട്ടെന്ന് സോഹനെ കാണാതാവുകയായിരുന്നുവെന്നും പിന്നിട് തിരച്ചിലിനിടെയാണ് സോഹന്റെ മൃതദേഹം കണ്ടെത്തിയതെന്നും കോര്‍ബറ്റ് കടുവാസംരക്ഷണ കേന്ദ്രം ഫീല്‍ഡ് ഡയറക്ടര്‍ രാഹുല്‍ പറഞ്ഞു. മൃതദേഹം പകുതി കടുവ ഭക്ഷിച്ച നിലയിലായിരുന്നെന്നും ഫീല്‍ഡ് ഡയറക്ടര്‍ പറഞ്ഞു. സോഹന്റെ കുടുംബത്തിന് സര്‍ക്കാര്‍ 3 ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags: