ബാലാക്കോട്ട ആക്രമണം: തെളിവുകള്‍ പുറത്തുവിടണമെന്ന് ദിഗ് വിജയ് സിങ്

വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയച്ചതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അഭിനന്ദിക്കുകയും ചെയ്തു.

Update: 2019-03-03 08:29 GMT
ഇന്‍ഡോര്‍: പാകിസ്താനിലെ ബാലക്കോട്ടില്‍ ജയ്‌ശെ മുഹമ്മദിന്റെ ക്യാംപില്‍ ഇന്ത്യ ആക്രമണം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. കേന്ദ്രസര്‍ക്കാരിനോടാണ് ദിഗ്‌വിജയ് സിങിന്റെ ആവശ്യമുന്നയിച്ചത്. വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയച്ചതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അഭിനന്ദിക്കുകയും ചെയ്തു. പാകിസ്താനിലെ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമിണത്തെ ചോദ്യം ചെയ്യുകയല്ല. ഇന്നത്തെ സാറ്റലൈറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുക്കാനാകുമെന്നും അദ്ദേഹം കൂട്ടുച്ചേര്‍ത്തു. അമേരിക്ക ഉസാമ ബിന്‍ലാദനെ വധിച്ചശേഷം ലോകത്തിന്ന് മുന്നില്‍ തെളിവുകള്‍ നല്‍കിയതുപോലെ ഇന്ത്യയും തെളിവുകള്‍ പുറത്തുവിടണമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.



Tags:    

Similar News