അലിഗഡില്‍ മുസ് ലിം പ്രഫസര്‍ക്കെതിരേ എബിവിപി നേതാക്കളുടെ അതിക്രമം

Update: 2025-05-31 17:48 GMT

അലിഗഡ്:അലിഗഡിലെ ശ്രീ വാര്‍ഷ്ണി കോളജില്‍ മുസ് ലിം പ്രഫസര്‍ക്കെതിരേ എബിവിപി നേതാക്കളുടെയും വിദ്യാര്‍ഥികളുടെ അതിക്രമം. കോളജിലെ ഇംഗ്ലിഷ് പ്രഫസര്‍ക്കെതിരേയാണ് എബിവി വിദ്യാര്‍ഥികളുടെ ആക്രമണം. 'ലൗ ജിഹാദ്' ആരോപണം ഉന്നയിച്ചാണ് ആക്രമണം. പ്രഫസര്‍ പെണ്‍കുട്ടികള്‍ക്ക് അനുചിതമായ സന്ദേശങ്ങള്‍ അയച്ചെന്നും 'ലൗ ജിഹാദ്' നടത്താന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. പ്രഫസറെ വിദ്യാര്‍ഥികളും ജനക്കൂട്ടവും ശാരീരികമായി ഉപദ്രവിച്ചു. ആറ് മാസം മുമ്പ് നടന്ന സംഭവമാണ് ഇപ്പോള്‍ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് കോളജിലെ മറ്റൊരു പ്രഫസറായ ബ്രജേഷ് കുമാര്‍ പറഞ്ഞു.


പ്രഫസറെ സസ്‌പെന്റ് ചെയ്യണമെന്നാണ് എബിവിപിയുടെ ആവശ്യം. എന്നാല്‍ ഒരു വിദ്യാര്‍ഥിയുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. മുസ് ലിം വിദ്യാര്‍ഥികളെയും അധ്യാപകരെയും ഭയപ്പെടുത്താനുള്ള പദ്ധതിയാണിതെന്ന് കോളജിലെ വിദ്യാര്‍ഥിനി പറയുന്നു.