ദുഗ്ഗലട്ക്ക സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ആണ്ട് നേര്‍ച്ച 21ന്

Update: 2022-02-18 16:25 GMT

സുള്ള്യ: ദുഗ്ഗലട്ക അസ്സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ അല്‍ബുഖാരി അവര്‍കളുടെ 18ാം ആണ്ട് നേര്‍ച്ചയും ജംഇയ്യത്തു തര്‍ബിയത്തില്‍ ബുഖാരിയ്യയുടെ 26ാം വാര്‍ഷിക സമ്മേളനവും ഖുതുബിയ്യത്തും ഫെബ്രുവരി 21, 22, 23 (തിങ്കള്‍, ചൊവ്വ, ബുധന്‍) തിയ്യതികളിലായി ദുഗ്ഗലട്കയ്യില്‍ നടക്കും. 21 ന് തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തും. തുടര്‍ന്ന് 10 മണിക്ക് മഖാമില്‍ വെച്ച് മൗലൂദും അനുമരണവും തബറൂക് വിതരണവും.

രാത്രി മഗ്‌രിബ് നിസ്‌കാരനന്തരം മാഹിന്‍ മുസ്‌ല്യാര്‍ പ്രഭാഷണം നടത്തും. 22 ന് മഗ്‌രിബ് നിസ്‌കാരനന്തരം ബശീര്‍ ഫൈസി അല്‍ഹാമിദി ചെറുകുന്ന് പ്രഭാഷാണം നിര്‍വഹിക്കും. 23ന് ബുധനാഴ്ച രാത്രി 8.30 ന് മഖാമില്‍ ഖത്തം ദുആയും തുടര്‍ന്ന് മൗലാനാ എ നജീബ് മൗലവിയുടെ മതപ്രഭാഷണവും സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങളുടെ നേതൃത്വത്തില്‍ ഖുതുബിയതും നടക്കും. സുബ്ഹി നിസ്‌കാരനന്തരം നടക്കുന്ന അന്നദാനത്തോടെ പരിപാടി സമാപിക്കും.