ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണു; പൈലറ്റ് രക്ഷപ്പെട്ടു

Update: 2021-10-21 05:48 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം മധ്യപ്രദേശിലെ ഭിന്ദ് ജില്ലയ്ക്ക് സമീപം തകര്‍ന്ന് വീണു. പൈലറ്റിനെ സുരക്ഷിതമായി പുറത്തെടുത്തതായി അധികൃതര്‍ അറിയിച്ചു. ഭിന്ദില്‍നിന്ന് 6 കിലോമീറ്റര്‍ അകലെ മങ്കാബാദിലെ ഒഴിഞ്ഞ പാടത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. വിമാനം തകര്‍ന്ന സ്ഥലത്ത് പോലിസുകാര്‍ പരിശോധന നടത്തി. യുദ്ധവിമാനത്തിന്റെ ഒരുഭാഗം മണ്ണില്‍ പുതഞ്ഞുപോയിട്ടുണ്ട്.