പുതിയ സിബിഐ ഡയറക്ടറെ നിയമിച്ചതില്‍ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Update: 2019-02-03 05:10 GMT

ന്യൂഡല്‍ഹി: പുതിയ സി.ബി.ഐ ഡയറക്ടടെ നിയമിച്ചതില്‍ വിമര്‍ശനവുമായി സെലക്ഷന്‍ സമിതിയംഗമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.കഴിഞ്ഞ സെലക്ഷന്‍ സമിതി യോഗത്തിന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജാവേദ് അഹമ്മദിനു വേണ്ടി അനുകൂലിച്ചത് പ്രധാനമന്ത്രി തിരസ്‌കരിച്ചിരുന്നു.ഋഷികുമാര്‍ ശുക്ലക്ക് അഴിമതി കേസുകള്‍ അന്വേഷിച്ച് ഒരു പരിചയവുമില്ലെന്നും ഖാര്‍ഗെ കൂറ്റപ്പെടുതി.ഋഷികുമാര്‍ ശുക്ലക്കയെ നിയമിച്ചത്് ഡി.എസ്.പി.ഇ ആക്ടിന്റെയും സുപ്രീംകോടതി വിധിയുടേയും തന്നെ ലംഘനമാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.എന്നാല്‍ മാനദണ്ഡള്‍ പാലിച്ച് തന്നെയാണ് പുതിയ സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുത്തതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു.കഴിഞ്ഞ മൂന്ന് ദിവസം മുമ്പായിരുന്നു ഡി.ജി.പി സ്ഥാനത്ത് നിന്ന് ഋഷികുമാറിനെ നീക്കിയത്.

Tags: