സിനിമ-സീരിയല്‍ താരം ശരണ്‍ കുഴഞ്ഞു വീണു മരിച്ചു

Update: 2021-05-05 09:19 GMT

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന്‍ ശരണ്‍(40) കുഴഞ്ഞു വീണു മരിച്ചു. ചിതറയിലെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് രാവിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. ചിത്രം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് ശരണ്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച വിഷ്ണു എന്ന കഥാപാത്രത്തിന്റെ സുഹൃത്തായിട്ടാണ് ശരണ്‍ എത്തിയത്. സിനിമാസീരിയല്‍ മേഖലയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്തരിച്ച നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന രാജകുമാരിയുടെ മകനാണ്. മൃതദേഹം ഇപ്പോള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനാഫലം വന്നതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Tags: