ചെറിയ പെരുന്നാള്‍-ജുംഅ നമസ്‌കാരങ്ങള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണം: മൗലാനാ പിപി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി

Update: 2021-05-12 11:02 GMT

ഓച്ചിറ: മുസ്‌ലിം സമൂഹത്തിന് വര്‍ഷത്തില്‍ രണ്ട് തവണ മാത്രമുള്ള ആരാധനകളില്‍ ഒന്നായ ചെറിയ പെരുന്നാള്‍ നമസ്‌കാരവും, 50 പേരെയെങ്കിലും പങ്കെടുപ്പിച്ച് ജുമുഅ നമസ്‌കാരവും പ്രദേശത്തെ മസ്ജിദുകളില്‍ നിര്‍വഹിക്കാന്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംസ്ഥാന പ്രസിഡന്റ് മൗലാനാ പിപി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി.

മാസ്‌ക് ധരിച്ചും മുസല്ല ഉപയോഗിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും പൂര്‍ണമായ പ്രോട്ടോകോള്‍ പാലിച്ചുമാണ് നാളിത് വരെ മസ്ജിദുകള്‍ പ്രവര്‍ത്തിച്ച് വരുന്നത്. അതിനാല്‍ പൂര്‍ണമായ പ്രോട്ടോകോള്‍ പാലിച്ച് തന്നെ 50 പേര്‍ക്കെങ്കിലും പ്രദേശത്തെ ചെറിയ-വലിയ മസ്ജിദുകളിലും, വലിയ ഹാളുകളിലും ചെറിയ പെരുന്നാളും ജുമ്അയും നമസ്‌കരിക്കാനുള്ള അവസരം ഒരുക്കിത്തരണമെന്ന് മൗലാനാ ഖാസിമി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Tags: