ഡോ. എ നിസാറുദീന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട്

Update: 2021-09-06 13:47 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പുതിയ സൂപ്രണ്ടായി ഡോ.എ നിസാറുദ്ദീനെ നിയമിച്ചു. നിലവില്‍ കൊവിഡ് സെല്‍ ചീഫായും സര്‍ജറി പ്രഫസറായും സേവനമനുഷ്ഠിക്കുകയാണ് ഡോ. നിസാറുദ്ദീന്‍. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് പുതിയ സൂപ്രണ്ടിനെ നിയമിച്ചുകൊണ്ട് ഉത്തരവിട്ടതായി അറിയിച്ചത്.

ഡോ. നിസാറുദീന്‍ മുമ്പ് തിരുവനന്തപുരം, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006-2011 വര്‍ഷം തിരുവനന്തപുരത്തും 201617 ല്‍ തൃശൂരിലും സൂപ്രണ്ടായി പ്രവര്‍ത്തിച്ചു.

Tags: