ചാലക്കുടിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

ചാലക്കുടി പാലത്തിന് മുകളിൽ നിന്നുമാണ് യുവാവ് പുഴയിലേക്ക് ചാടിയത്.

Update: 2020-08-14 11:02 GMT

മാളഃ ചാലക്കുടിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. എിലഞ്ഞിപ്ര സ്വദേശി കാട്ടിലപറമ്പൻ രാജേഷ് (38) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ. 6.30 നാണ് സംഭവം.

കണ്ണമ്പുഴ ക്ഷേത്രത്തിന് സമീപം ചാലക്കുടി പാലത്തിന് മുകളിൽ നിന്നുമാണ് യുവാവ് പുഴയിലേക്ക് ചാടിയത്. ഈ സമയം റോഡിലൂടെ പോവുകയായിരുന്ന യാത്രക്കാരാണ് ഇയാൾ പുഴയിലേക്ക് ചാടുന്നത് കണ്ടത്. ഉടൻ തന്നെ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് എത്തി യുവാവിനെ രക്ഷപ്പെടുത്തി. ഇയാൾ ഇപ്പോൾ ചാലക്കുടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 

Similar News