ആർഎസ്എസിന് വിടുപണി ചെയ്യുന്ന നഗരസഭ ചെയർമാൻ രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ്

അണികൾ പരസ്പരം കൊല്ലുമ്പോഴും നേതാക്കൾ അവിശുദ്ധ കൂട്ടുകെട്ടുമായാണ് നീങ്ങുന്നത്.

Update: 2020-07-06 09:55 GMT

ഇരിട്ടി: ആർഎസ്എസ് സ്വകാര്യ സ്ഥാപനത്തിന് എംപി ഫണ്ട് അനുവദിച്ച് ശൗചാലയം നിർമിക്കുന്നതിന് വഴി വിട്ട സഹായം ചെയ്ത് കൊടുത്ത ഇരിട്ടി നഗരസഭ ചെയർമാൻ രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റി ഇരിട്ടി നഗരസഭയിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുമായിരുന്നു അദ്ദേഹം.

ഇരിട്ടി നഗരസഭയിൽ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം ഉൾപ്പെടെ കഴിഞ്ഞ നാലര വർഷമായി ആർഎസ്എസ് - സിപിഎം കൂട്ട് കെട്ട് തുടരുന്നത് സിപിഎം മേൽഘടകത്തിന്റെ അറിവോടെ തന്നെയാണ്. കുടുംബ ബന്ധുക്കളായ നഗരസഭ ചെയർമാൻ പിപി അശോകനും ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് സ്വകാര്യ കോളജിന് ഫണ്ട് വിനിയോഗിക്കാൻ അധികാര ദുർവിനിയോഗം നടത്തിയതെന്നത് വ്യക്തമാണ്.

അണികൾ പരസ്പരം കൊല്ലുമ്പോഴും നേതാക്കൾ അവിശുദ്ധ കൂട്ടുകെട്ടുമായാണ് നീങ്ങുന്നത്. ഇത് ബോധ്യപ്പെട്ടിട്ടും പ്രതികരിക്കാത്ത ഡിവൈഎഫ്ഐക്കാർ സ്വന്തം രക്തസാക്ഷി കുടുംബങ്ങളോടെങ്കിലും മാപ്പ് പറയാൻ തയ്യാറാവണം. അധികാര ദുർവിനിയോഗത്തിലൂടെ ആർഎസ്എസ് സ്വകാര്യ സ്ഥാപനത്തെ സഹായിച്ച നഗരസഭാ ചെയർമാൻ രാജി വെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് റിജിൽ മാക്കുറ്റി ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെം യിംസ് മുഖ്യ പ്രഭാഷണം നടത്തി.കെ.സുമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഇരിട്ടി മണ്ഡലം പ്രസിഡണ്ട് പി.എ.നസീർ, ബ്ലോക്ക് പ്രസിഡണ്ട് സോനു വല്ലത്തുകാരൻ ,ഷാനിദ് പുന്നാട്, ജിജോ ആന്റണി, റയിസ് കണിയറക്കൽ, കെ. ദേവദാസ്, റാഷിദ് പുന്നാട്, കെവി റഫീഖ്, ഫിർദ്ദോസ് പെരിയത്തിൽ, നിധിൻ നടുവനാട്,, എം.വി.സനിൽകുമാർ, നിവിൽ മാനുവൽ,വി.ഷിജു തുടങ്ങിയവർ പ്രസംഗിച്ചു 

Similar News