എൻഎം അൻസാരി വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്

തിരഞ്ഞെടുപ്പ് കൺവൻഷൻ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കുരീപ്പുഴ ഉദ്ഘാടനം ചെയ്തു.

Update: 2021-01-18 12:14 GMT

തിരുവനന്തപുരം: വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയി എൻഎം അൻസാരിയെയും ജനറൽ സെക്രട്ടറിയായി അഡ്വ. അനിൽ കുമാറിനെയും തെരഞ്ഞെടുത്തു.

തിരഞ്ഞെടുപ്പ് കൺവൻഷൻ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കുരീപ്പുഴ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ മിർസാദ് റഹ്മാൻ, സാജിദ സജീർ എന്നിവർ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

സഹഭാരവാഹികളായി ഗഫൂർ മംഗലാപുരം (ട്രഷറർ), അഷ്റഫ് കല്ലറ (വൈസ് പ്രസിഡന്റ്), മധുകല്ലറ (വൈസ് പ്രസിഡന്റ്), മുംതാസ് ബീഗം (സെക്രട്ടറി),ഷറഫുദ്ദീൻ കമലേശ്വരം (സെക്രട്ടറി), എം അയ്യൂബ്ഖാൻ (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.