ഹിജാബ് ഭരണഘടനാ അവകാശം, അഴിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

ഹിജാബ് മൗലീക അവകാശമാണ് അത് അഴിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലന്നും ഭരണഘടന നല്‍കിയ അവകാശം നിഷേധിക്കാന്‍ നിങ്ങള്‍ക്കാരാണ് അധികാരം നല്‍കിയെതെന്നും ഇത് അംഗീകരിക്കാന്‍ ഒരു മുസ്‌ലിം സ്ത്രീയും തയ്യാറല്ലന്നും പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് നൈസ നസീര്‍ പറഞ്ഞു.

Update: 2022-03-16 14:07 GMT

വടകര: ഹിജാബ് നിരോധനത്തിനെതിരേ വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ സംസ്ഥാന വ്യാപകമായ പ്രതിഷേധം. വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ നൈസ നസീര്‍ ഉദ്ഘാടനം ചെയ്തു.

ഹിജാബ് മൗലീക അവകാശമാണ് അത് അഴിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലന്നും ഭരണഘടന നല്‍കിയ അവകാശം നിഷേധിക്കാന്‍ നിങ്ങള്‍ക്കാരാണ് അധികാരം നല്‍കിയെതെന്നും ഇത് അംഗീകരിക്കാന്‍ ഒരു മുസ്‌ലിം സ്ത്രീയും തയ്യാറല്ലന്നും പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് നൈസ നസീര്‍ പറഞ്ഞു.

വിമന്‍ഇന്ത്യ മൂവ്‌മെന്റ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര അഞ്ചുവിളക്ക് പരിസരത്താണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് ഫെബിനാ ഷാജഹാന്‍ അധ്യക്ഷത വഹിച്ചു, സെക്രട്ടറി അര്‍ഷിന സലാം സ്വാഗതം പറഞ്ഞ പരിപാടിയില്‍ റാജിഷ അഴിയൂര്‍, മുനീറ സനൂജ്, ശറീജ വടകര, എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ചു, മണ്ഡലം ട്രഷറര്‍ റസീന ഷക്കീര്‍ നന്ദി പറഞ്ഞു.

Similar News