മൂന്നര വയസുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

മാനന്തവാടി സര്‍ക്കസ് കൂടാരത്തിലെ കലാകാരനാണ് പിടിയിലായ ഇബ്രാഹിം അന്‍സാരി

Update: 2020-05-26 10:13 GMT

മാനന്തവാടി: വയനാട്ടില്‍ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ഷാഹ് ബാംഗീ കുശ്മ സ്വദേശി ഇബ്രാഹിം അന്‍സാരി (26) ആണ് പിടിയിലായത്. മാനന്തവാടി സര്‍ക്കസ് കൂടാരത്തിലെ കലാകാരനാണ് പിടിയിലായ ഇബ്രാഹിം അന്‍സാരി. പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് പീഡിപ്പിക്കപ്പെട്ടത്.

മാനന്തവാടി സിഐ എംഎം അബ്ദുല്‍ കരീമും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്നാഴ്ചയായി പ്രതി കുഞ്ഞിനെ തുടര്‍ച്ചയായി പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ രക്ഷിതാവ് സംഭവം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലിസില്‍ പരാതിപ്പെടുകയായിരുന്നു. പ്രതിക്കെതിരേ പോക്‌സോ നിയമപ്രകാരവും, ബലാത്സംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ പോലിസ് ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.


Similar News