വയനാട് ജില്ലയില്‍ 1368 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

നിലവില്‍ ജില്ലയില്‍ ഒമ്പത് ആക്റ്റീവ് കൊവിഡ് ക്ലസ്റ്ററാണ് ഉളളത്.

Update: 2022-01-26 11:41 GMT

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 1368 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 520 പേര്‍ രോഗമുക്തി നേടി. 17 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1362 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ വിദേശത്തു നിന്ന് വന്ന 2 പേർക്കും ഇതര സംസ്ഥാനത്തിൽ നിന്ന് വന്ന 4 പേർക്കും രോഗം സ്ഥിരീകരിച്ചു .

ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 145930 ആയി. 137880 പേര്‍ രോഗമുക്തരായി. നിലവില്‍ 5921 പേരാണ് ചികിൽസയിലുള്ളത്. ഇവരില്‍ 5669 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 761 കൊവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 2097 പേര്‍ ഉള്‍പ്പെടെ ആകെ 17452 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 2224 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു. നിലവില്‍ ജില്ലയില്‍ ഒമ്പത് ആക്റ്റീവ് കൊവിഡ് ക്ലസ്റ്ററാണ് ഉളളത്.

Similar News