വയനാട്ടില്‍ ഒരു മരണം; 20 പേര്‍ക്ക് കൂടി കൊവിഡ്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്കുമാണ് രോഗബാധ

Update: 2020-09-05 13:35 GMT

കല്‍പറ്റ: ജില്ലയില്‍ ഇന്ന് 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ചികില്‍സയിലായിരുന്ന അര്‍ബുധ രോഗി മരണപ്പെട്ടു. പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് മടത്തില്‍ മമ്മൂട്ടി (57) ആണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മരണപ്പെട്ടത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്കുമാണ് രോഗബാധ. ഇതോടെ വയനാട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1664 ആയി. ഇതില്‍ 1399 പേര്‍ രോഗമുക്തരായി. 257 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്. 29 പേര്‍ ഇന്ന് രോഗമുക്തി നേടി.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 258 പേരാണ്. 242 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2908 പേര്‍. ഇന്ന് വന്ന 41 പേര്‍ ഉള്‍പ്പെടെ 290 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1348 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 54571 സാംപിളുകളില്‍ 52739 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 51075 നെഗറ്റീവും 1664 പോസിറ്റീവുമാണ്.

Similar News