കെട്ടിട നിര്‍മാണത്തിനായി വ്യാജ രേഖ നിര്‍മിച്ച വില്ലേജ് അസിസ്റ്റന്റ് അറസ്റ്റില്‍

സീലിന്റെ വലിപ്പവും തഹസിദാറുടെ ഒപ്പിലെ വ്യത്യാസവുമാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന സംശയത്തിന് ഇടയാക്കിയത്

Update: 2022-03-08 09:26 GMT

വൈത്തിരി: കെട്ടിട നിര്‍മാണത്തിനായി വ്യാജ രേഖ നിര്‍മിച്ച വില്ലേജ് അസിസ്റ്റന്റ് അറസ്റ്റില്‍. കുന്നത്തിടവക വില്ലേജ് ഓഫിസ് അസിസ്റ്റന്റ് ടി അശോകനാണ് അറസ്റ്റിലായത്.കെട്ടിട നിര്‍മാണത്തിനായി വൈത്തിരി പഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷയോടൊപ്പം വ്യാജ രേഖ നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

കഴിഞ്ഞ ജൂണില്‍ കെട്ടിട നിര്‍മാണത്തിനായി സമര്‍പ്പിച്ച അപേക്ഷയോടൊപ്പം വ്യാജ കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതായി കണ്ടെത്തി.സീലിന്റെ വലിപ്പവും തഹസിദാറുടെ ഒപ്പിലെ വ്യത്യാസവുമാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന സംശയത്തിന് ഇടയാക്കിയത്. ഇതിന് പിന്നാലെ സര്‍ട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധനക്ക് അയക്കുകയും വ്യാജമാണെന്ന് കണ്ടെത്തുകയും ആയിരുന്നു. തുടര്‍ന്ന് വൈത്തിരി പഞ്ചായത്ത് സെക്രട്ടറി, വൈത്തിരി താലൂക്ക് തഹസില്‍ദാര്‍ എന്നിവര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.അറസ്റ്റിലായ ടി അശോകന്‍ കോഴിക്കോട് ഉള്ളിയേരി സ്വദേശിയാണ്.


Tags:    

Similar News