ഉളിയിൽ യൂനിറ്റി സെന്റർ 25-ാം വാർഷികവും കെട്ടിടോദ്ഘാടനവും

സാംസ്കാരിക സമ്മേളനത്തിന്‍റെ ഉദ്ഘാടനം പേരാവൂര്‍ എംഎൽഎ ശ്രീ അഡ്വ. സണ്ണി ജോസഫ് നിർവഹിക്കും.

Update: 2021-11-19 08:24 GMT

കണ്ണൂർ: ഉളിയിൽ യൂനിറ്റി സെന്റർ രജതജൂബിലി ആഘോഷവും കെടിടോദ്ഘാടനവും വെള്ളിയാഴ്ച്ച വൈകീട്ട് നടക്കും. യൂനിറ്റി സെന്റർ കെട്ടിടം റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഇന്ന് വൈകീട്ട് നാലിന് നാടിന് സമർപ്പിക്കും.

തുടര്‍ന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന്‍റെ ഉദ്ഘാടനം പേരാവൂര്‍ എംഎൽഎ ശ്രീ അഡ്വ. സണ്ണി ജോസഫ് നിർവഹിക്കും. ഇരിട്ടി മുനിസിപാലിറ്റി ചെയര്‍പേഴ്സണ്‍ ശ്രീലത ലോഗോ പ്രകാശനം ചെയ്യും. ഉദ്ഘാടനത്തിന് പിന്നാലെ സാംസ്കാരിക പരിപാടികളും അരങ്ങേറും.