തൃശൂർ ജില്ലയിൽ 641 പേർക്ക് കൂടി കൊവിഡ്; 834 പേർ രോഗമുക്തരായി

ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 621 പേർക്കാണ് രോഗം സ്ഥീരികരിച്ചത്.

Update: 2020-11-08 12:48 GMT

തൃശൂർ: തൃശൂർ ജില്ലയിൽ ഞായറാഴ്ച 641 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 834 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 9913 ആണ്. തൃശൂർ സ്വദേശികളായ 94 പേർ മറ്റു ജില്ലകളിൽ ചികിൽസയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 46,473 ആണ്. 36210 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.  

ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 621 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 6 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 4 പേർക്കും, രോഗ ഉറവിടം അറിയാത്ത 10 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 42 പുരുഷൻമാരും 44 സ്ത്രീകളും പത്ത് വയസ്സിനു താഴെ 23 ആൺകുട്ടികളും 16 പെൺകുട്ടികളുമുണ്ട്.

864  പേർ പുതിയതായി ചികിൽസയിൽ പ്രവേശിച്ചതിൽ 276 പേർ ആശുപത്രിയിലും 588 പേർ വീടുകളിലുമാണ്. ഞായറാഴ്ച മൊത്തം 5900 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.  ഇതിൽ 4664 പേർക്ക് ആന്റിജൻ പരിശോധനയും 1038 പേർക്ക് ആർടിപിസിആർ പരിശോധനയും 198 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,48,325 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 

Similar News