തൃശൂർ ജില്ലയിൽ 433 പേർക്ക് കൂടി കൊവിഡ്; 967 പേർ രോഗമുക്തരായി

ജില്ലയിൽ തിങ്കളാഴ്ച സമ്പർക്കം വഴി 420 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Update: 2020-11-02 13:51 GMT

തൃശൂർ: തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 433 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 967 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 9797 ആണ്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിൽ ചികിൽസയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 41147 ആണ്. 31022 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

ജില്ലയിൽ തിങ്കളാഴ്ച സമ്പർക്കം വഴി 420 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 5 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒരാൾക്കും രോഗ ഉറവിടം അറിയാത്ത 7 പേർക്കും രോഗബാധ ഉണ്ടായി. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 33 പുരുഷൻമാരും 29 സ്ത്രീകളും പത്ത് വയസ്സിനു താഴെ 25 ആൺകുട്ടികളും 11 പെൺകുട്ടികളുമുണ്ട്.

6749 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തിങ്കളാഴ്ച 951 പേർ പുതിയതായി ചികിൽസയിൽ പ്രവേശിച്ചതിൽ 346 പേർ ആശുപത്രിയിലും 605 പേർ വീടുകളിലുമാണ്. തിങ്കളാഴ്ച മൊത്തം 4490 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3682 പേർക്ക് ആന്റിജൻ പരിശോധനയും, 660 പേർക്ക് ആർടി-പിസിആർ പരിശോധനയും 148 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,07,093 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Similar News