തൃശൂരിൽ 83 പേർക്ക് കൂടി കൊവിഡ്; ആകെ രോഗികളുടെ എണ്ണം ആയിരം കടന്നു

ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 605 ആണ്.

Update: 2020-07-23 13:58 GMT

തൃശൂർ: ജില്ലയിൽ വ്യാഴാഴ്ച 83 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1024 ആയി. ഇന്ത്യയിലെ ആദ്യ കൊവിഡ് പോസിറ്റീവ് സ്ഥിരീകരണം ജനുവരി 30 ന് തൃശൂരിലായിരുന്നു. ഇതിനുശേഷം ആറാം മാസത്തിലാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 605 ആണ്.

ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13378 പേരിൽ 12981 പേർ വീടുകളിലും 397 പേർ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 85 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 708 പേരെ വ്യാഴാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1040 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

വ്യാഴാഴ്ച 730 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 23992 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 21242 സാംപിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2750 സാംപിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാംപിളുകൾ പരിശോധിക്കുന്നത് കൂടാതെ 9931 ആളുകളുടെ സാംപിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Similar News