വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ശനിയാഴ്ച്ച ഉച്ചയോടെ ജഹാന ഷെറിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലിസിൽ പരാതി നൽകിയിരുന്നു.
ഇരിട്ടി: വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്പ്പാട് എസ്എൻഡിപി കോളജ് രണ്ടാം വർഷ ബിബിഎ വിദ്യാർഥിനിയും പുന്നാട് സ്വദേശിനിയുമായ ജഹാന ഷെറിന്‍(19)നെ ആണ് കോളിക്കടവ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച്ച ഉച്ചയോടെ ജഹാന ഷെറിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലിസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലിസും ബന്ധുക്കളും ചേർന്ന് വിദ്യാർഥിനിക്കായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഞായറാഴ്ച്ച വൈകിട്ട് കോളിക്കടവ് പുഴയിൽ പാലത്തിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്.
ഫയർഫോഴ്സും പോലിസും നാട്ടുകാരും ചേർന്ന് മൃതദേഹം കരക്കെത്തിച്ചു. ഇരിട്ടി സി ഐ കെ ജെ ബിനോയ്, പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹപരിശോധനക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പുന്നാട്ടെ സെയിദ് - മുനീറ ദമ്പതികളുടെ മകളാണ്. സഹോദരൻ: നിഹാൽ.