ചെട്ടിപ്പടിയിൽ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു
സ്കൂൾ വിട്ടതിന് ശേഷം കൂട്ടുകാർക്കൊപ്പം നെടുവ പഴയ തെരുവിലെ ഷാരാംകുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.
പരപ്പനങ്ങാടി: വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി എജിഎൽ നഴ്സറിക്ക് സമീപം കൊട്ടിൽ കണ്ണന്റെ പുരക്കൽ ജാഫറിന്റെ മകൻ മുഹമ്മദ് ഷാദിൽ (15) ആണ് മരിച്ചത്.
സ്കൂൾ വിട്ടതിന് ശേഷം കൂട്ടുകാർക്കൊപ്പം നെടുവ പഴയ തെരുവിലെ ഷാരാംകുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
മാതാവ് : ശബ്ന, സഹോദരങ്ങൾ: ജസീൽ, ഡാനിഷ്, നിദാഷ്.