എസ്ഡിപിഐ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു
ആർഎസ്എസ് ഭീകരതക്കെതിരേ എസ്ഡിപിഐ വടകര ടൗണിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു
വടകര: ആലപ്പുഴയിൽ എസ്ഡിപിഐ ജനപ്രതിനിധിയെ വധിക്കാൻ ശ്രമിച്ച ആർഎസ്എസ് ഭീകരതക്കെതിരേ എസ്ഡിപിഐ വടകര ടൗണിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.
എസ്ഡിപിഐ വടകര മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാൻ, മുൻസിപ്പൽ പ്രസിഡന്റ് സമദ് മാക്കൂൽ, ട്രഷറർ സുനീർ തെക്കയിൽ, മുൻസിപ്പൽ കൗൻസിലർ ഹക്കീം പി എസ്, മുൻസിപ്പൽ കമ്മിറ്റി അംഗങ്ങളായ ഇസ്മായിൽ ഇ വി, സവാദ് വടകര, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.