നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി
കാര്‍ നിയന്ത്രണവിട്ട് കടയ്ക്ക് നേരെ വരുന്നത് കണ്ട കടയിലുള്ളവര്‍ പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
മലപ്പുറം: വള്ളിക്കുന്ന് കൊടക്കാട് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന ആള്‍ക്ക് പരിക്കേറ്റു. കൊണ്ടോട്ടി സ്വദേശി ജസീം(25)നാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നേമുക്കാലോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റയാളെ ചേളാരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ നിയന്ത്രണവിട്ട് കടയ്ക്ക് നേരെ വരുന്നത് കണ്ട കടയിലുള്ളവര്‍ പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.