മലബാര്‍ സമരത്തിന്റേത് മതേതര അടിത്തറ: ഡോ. പി ശിവദാസന്‍

കുഞ്ഞിക്കാദര്‍ സാഹിബിന്റെ നൂറാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജിലെ സിവിലൈസേഷണല്‍ സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2022-02-20 16:38 GMT

താനൂര്‍: മലബാര്‍ സമരത്തിന്റേത് മതേതര അടിത്തറയാണെന്നും പോരാളികള്‍ ദേശ സ്‌നേഹത്തിന്റെ പ്രതീകങ്ങളാണെന്നും കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം പ്രൊഫസര്‍ ഡോ. പി. ശിവദാസന്‍ പറഞ്ഞു.

1921-ലെ മലബാര്‍ സമരത്തിന് നേതൃത്വം നല്‍കിയതിന് ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയ താനൂര്‍ സ്വദേശി ഉമൈത്താനകത്ത് പുത്തന്‍വീട്ടില്‍ കുഞ്ഞിക്കാദര്‍ സാഹിബിന്റെ നൂറാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജിലെ സിവിലൈസേഷണല്‍ സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം വികെഎം ശാഫി ഉദ്ഘാടനം ചെയ്തു. സിവിലൈഷേണല്‍ സ്റ്റഡീസ് വിഭാഗം മേധാവി സി പി ബാസിത് ഹുദവി തിരൂര്‍ അധ്യക്ഷത വഹിച്ചു. എ പി മുഹമ്മദ് ശരീഫ്, കുഞ്ഞിക്കാദര്‍, ഡോ. റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രബന്ധാവതരണ സെഷന്‍ മുന്‍ ഗവണ്‍മെന്റ് അഡീഷണല്‍ പ്ലീഡര്‍ അഡ്വ. പി പി റഊഫ് ഉദ്ഘാടനം ചെയ്തു. അബ്ദുറശീദ് ഫൈസി ചുങ്കത്തറ അധ്യക്ഷത വഹിച്ചു. കാലടി സംസ്‌കൃത സര്‍വകലാശാല പിഎച്ച്ഡി സ്‌കോളര്‍ മുഗീസ് ഹുദവി താനൂര്‍ സെഷൻ നിയന്ത്രിച്ചു. സ്വാദിഖ് താനൂര്‍, മുഹ്‌സിന്‍ പൂക്കൊളത്തൂര്‍, ലിയാഖത്തലി മാവൂര്‍, സിനാന്‍ തെയ്യാല, സ്വാലിഹ് കടമേരി എന്നിവര്‍ പ്രബന്ധാവതരണം നടത്തി.

Similar News