വട്ടത്താണിയിൽ സുരക്ഷ ഭിത്തി നിർമ്മാണം; അണ്ടര്‍പാസ്സേജ് നിര്‍മ്മിച്ച് ജനങ്ങളുടെ പ്രയാസം പരിഹരിക്കുക: താനൂർ ബ്ലോക്ക് പഞ്ചായത്ത്

ഇതിന് ശാശ്വതവും ഉത്തമവുമായ പരിഹാരം അണ്ടര്‍പാസ്സേജ് നിര്‍മ്മിക്കുക എന്നതാണ്. അതുകൊണ്ട് ഈ പ്രദേശത്തുകാര്‍ക്ക് വേണ്ടി അടിയന്തിരമായി അണ്ടര്‍പാസ്സേജ് നിര്‍മ്മിക്കണമെന്ന് റെയില്‍വേയോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഐക്യകണ്ഠേന പ്രേമയത്തിലൂടെ ആവശ്യപ്പെട്ടു.

Update: 2022-02-18 17:10 GMT

താനൂർ: ഷൊര്‍ണ്ണൂര്‍ മംഗലാപുരം റെയില്‍പാത കടന്ന് പോകുന്ന താനാളൂര്‍ പഞ്ചായത്തിലെ വട്ടത്താണി വലിയപാടത്തിനും കമ്പനിപ്പടിക്കും ഇടയില്‍ ട്രെയിന്‍തട്ടി മരണം പതിവ് ദുരന്തമാണ്. എന്നാല്‍ ഈ അപകട മരണങ്ങള്‍ ഒഴിവാക്കാന്‍ റെയില്‍വേ സ്വീകരിക്കുന്ന നടപടി മേല്‍ പറയപ്പെട്ട വലിയപാടത്തിനും കമ്പനിപ്പടിക്കും ഇടയില്‍ വലിയ ഉയരത്തില്‍ മതില്‍ സ്ഥാപിക്കുന്നതാണ്. ഈ മതില്‍ ഈ പ്രദേശത്തെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും നിത്യജീവിതത്തെയും വളരെ വലിയ രീതിയില്‍ ബാധിക്കുന്നതാണ്. മാത്രമല്ല രണ്ടു പ്രദേശങ്ങള്‍ തമ്മില്‍ വലിയ തോതില്‍ വിഭജിക്കപ്പെടുകയും ചെയ്യും. ഇതിന് ശാശ്വതവും ഉത്തമവുമായ പരിഹാരം അണ്ടര്‍പാസ്സേജ് നിര്‍മ്മിക്കുക എന്നതാണ്. അതുകൊണ്ട് ഈ പ്രദേശത്തുകാര്‍ക്ക് വേണ്ടി അടിയന്തിരമായി അണ്ടര്‍പാസ്സേജ് നിര്‍മ്മിക്കണമെന്ന് റെയില്‍വേയോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഐക്യകണ്ഠേന പ്രേമയത്തിലൂടെ ആവശ്യപ്പെട്ടു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ടി നിയാസ് പ്രേമേയം അവതരിപ്പിച്ചു. ഭരണ സമതി യോഗം ബ്ലോക്ക് പ്രസിഡൻ്റ് കെ സൽമ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം വി കെ എ ജലീൽ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ പൊതുവത്ത്, വിദ്യഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആബിദ ഫൈസൽ, താനാളൂർ പഞ്ചായത്ത് പ്രസിഡൻ്റ് മല്ലിക ടീച്ചർ, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടിൽ ഹാജറ, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഷംസിയ സുബൈർ, ബ്ലോക്ക് അംഗങ്ങളായ എം ഇഖ്ബാൽ, സി സൈനബ, എൻ വി നിധിൻദാസ്, എൻ കെ നസീജ, സാജിദ നാസർ, എച്ച് കുഞ്ഞായിഷക്കുട്ടി, വിഷാരത്ത് കാദർകുട്ടി, തറമ്മൽ മുഹമ്മദ്‌ കുട്ടി , പി നാസർ, കെ പ്രേമ എന്നിവർ സംസാരിച്ചു.

Similar News