കരിപ്പൂരിന് കാവലായി എസ്‌വൈഎസ് പാതയോര സമരം

Update: 2020-09-27 09:16 GMT

പയ്യോളി: കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്‌വൈഎസ് പ്രഖ്യാപിച്ച എയര്‍പോര്‍ട്ട് സംരക്ഷണ സമരം കൂടുതല്‍ ശക്തമാകുന്നു. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായുള്ള പാതയോര സമരം കൊയിലാണ്ടി സോണില്‍ 11 കേന്ദ്രങ്ങളില്‍ നടന്നു. വീടുകളില്‍ നടന്ന കുടുംബ സമരം, സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ നടന്ന നില്‍പ്പ് സമരം എന്നിവയ്ക്കു ശേഷം നടന്ന പാതയോര സമരങ്ങളില്‍ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

മലബാറിന്റെ വികസന മുന്നേറ്റത്തിന് വഴി തെളിച്ച കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ തകര്‍ക്കാനുള്ള നീക്കം ചെറുത്തു തോല്‍പ്പിക്കുമെന്ന് പ്രതിഷധ സമരം പ്രഖ്യാപിച്ചു. ശനിയാഴ്ച്ച വൈകീട്ട് അഞ്ചിന് നടന്ന പരിപാടി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു. മൂരാട് ഓയില്‍ മില്‍, അയനിക്കാട് പോസ്‌റ്റോഫീസ്, പയ്യോളി, തിക്കോടി പഞ്ചായത്ത് ബസാര്‍, നന്തി, പാലക്കുളം, കൊല്ലം, കൊയിലാണ്ടി, അരങ്ങാടത്ത്, പൂക്കാട്, കാട്ടില പീടിക എന്നിവിടങ്ങളിലായിരുന്നു പാതയോര സമരങ്ങള്‍.

വിവിധ കേന്ദ്രങ്ങളില്‍ അബ്ദുല്‍ ഹകീം മുസ്‌ലിയാര്‍ കാപ്പാട്, അബ്ദുല്‍ കരീം നിസാമി, പിപി അബ്ദുല്‍ അസീസ്, സഹല്‍ പുറക്കാട്, അശ്‌റഫ് സഖാഫി, അബ്ദുന്നാസിര്‍ സഖാഫി, അന്‍ഷാദ് സഖാഫി, അസ്‌ലം സഖാഫി, സിടി മുഹമ്മദലി, ഹമീദ് സികെ, റിയാസ് പാലച്ചുവട്, ഹാഷിം ഹാജി, ഹില്‍ ബസാര്‍, സലാം പാലക്കുളം, ഹബീബുര്‍ റഹ്മാന്‍ സുഹ്‌രി, ഇസ്മാഈല്‍ മുസ്‌ലിയാര്‍, ഹസന്‍ ടിടി, മുജീബ് സുറൈജി ചെങ്ങോട്ടുകാവ്, മുഹ്‌സിന്‍ മാലിക് സഖാഫി, മുഹമ്മദ് പുറക്കാട്, ടിപി അബ്ദുര്‍ റഹ്മാന്‍, റസല്‍ സഖാഫി, സിപി അബ്ദുല്ല സഖാഫി, അബ്ദുല്ല സഖാഫി വിയ്യംഞ്ചിറ, സലീം ചേലിയ, യാസിര്‍ മുസ്‌ലിയാര്‍, സല്‍മാന്‍ ഫാരിസ്, ഷമീര്‍ കാപ്പാട്, അഫ്‌സല്‍ സഖാഫി, ഷാഹിദ് കാട്ടില പീടിക, റാഷിദ് പൂക്കാട് എന്നിവര്‍ പ്രഭാഷണം നടത്തി.

Similar News