സുരേഷ് ഗോപി മാനന്തവാടി മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ വയനാട് കാസര്‍കോട് ജില്ലയിലെ ഭരണകൂടവും ആരോഗ്യ വകുപ്പും ആവശ്യപ്പെട്ടതിനനുസരിച്ചാണ് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Update: 2021-09-10 13:14 GMT

കല്‍പറ്റ: വയനാട് ഡെഡിക്കല്‍ കോളജിന്റെയും ആരോഗ്യമേഖലയുടെയും സമഗ്ര വികസനത്തിനുളള മാസ്റ്റര്‍ പ്ലാന്‍ തന്നാല്‍ പരിഗണിക്കുമെന്ന് സുരേഷ് ഗോപി എംപി. മെഡിക്കല്‍ കോളജ് അധികൃതരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കോളജില്‍ കോവിഡുമായ് ബന്ധപ്പെട്ട ചികില്‍സക്കായി എംപി ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ വയനാട് കാസര്‍കോട് ജില്ലയിലെ ഭരണകൂടവും ആരോഗ്യ വകുപ്പും ആവശ്യപ്പെട്ടതിനനുസരിച്ചാണ് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ രക്‌നവല്ലി, ഡിഎംഒ ഡോ. ആര്‍ രേണുക, ആശുപത്രി സുപ്രണ്ട് എ പി ദിനേശ് കുമാര്‍, ആര്‍എംഒ ഡോ. സി സക്കീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Similar News