വരദൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Update: 2022-02-17 08:37 GMT
കല്‍പറ്റ: കൂട്ടുകാരോടൊപ്പം വരദൂര്‍ പുഴയില്‍ കുളിക്കാനായിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു.നീര്‍വാരം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ജിഷ്ണു (17) വാണ് മരിച്ചത്. മണല്‍ വാരിയതിനെ തുടര്‍ന്ന് രൂപപ്പെട്ട പുഴയിലെ കുഴിയില്‍പ്പെട്ടാണ് അപകടമെന്നാണ് സൂചന. കൂടെയുണ്ടായിരുന്ന കുട്ടികള്‍വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ത്രിമൂര്‍ത്തിയുടേയും കമലുവിന്റേയും മകനാണ് ജിഷ്ണു.
Tags: