എസ്എസ്‌സി ക്ലാസ് മേറ്റ് സംഗമം നടത്തി

വിവിധ മേഖലകളില്‍ പ്രഗല്‍ഭരായ സഹപാഠികളായിരുന്ന പ്രതിഭകളെ ആദരിച്ചു.

Update: 2019-12-07 15:47 GMT

അരീക്കോട്: മൂര്‍ക്കനാട് ഹൈസ്‌കൂളിലെ 86-87 എസ്എസ്‌സി ബാച്ച് പൂര്‍വ വിദ്യാര്‍ഥി ക്ലാസ് മേറ്റ് സംഗമം നടത്തി. ഗ്രൂപ്പ് കോഡിനേറ്റര്‍ പാറക്കല്‍ കാദര്‍ അരീക്കോട് സംഗമം ഉദ്ഘാടനം ചെയ്തു. ദേശീയ മാസ്‌റ്റേഴ്‌സ് നീന്തല്‍ മല്‍സരത്തില്‍ കേരളത്തെ പ്രധിനിധികരിച്ച് സ്വര്‍ണ മെഡല്‍ നേടിയ ഗ്രൂപ് അംഗം കൂടിയായ തെച്ചണ്ണ മുജീബിന് സ്വര്‍ണ പതക്കം നല്‍കി ആദരിച്ചു. അധ്യാപികയും കാരിക്കേച്ചറിസ്റ്റുമായ ജ്യോതി ചേലാട്ട് വരച്ച പത്താം ക്ലാസ് പഠനത്തിന്റെ ഓര്‍മകള്‍ പുതുക്കുന്ന കാരികേച്ചര്‍ സംഗമത്തില്‍ പ്രകാശനം നടത്തി. വിവിധ മേഖലകളില്‍ പ്രഗല്‍ഭരായ സഹപാഠികളായിരുന്ന പ്രതിഭകളെ ആദരിച്ചു.

എസ്എസ്‌സി ഒരു വര്‍ഷം മാത്രമാണ് കേരളത്തില്‍ നടപ്പിലാക്കിയത്. ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ വിദ്യാഭ്യസ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി പത്താം ക്ലാസ് തലം പരിഷ്‌ക്കരണം നടപ്പിലാക്കി എസ്എസ്എല്‍സിയെ എസ്എസ്‌സിയാക്കി മാറ്റി ഫോട്ടോ പതിച്ച വലിയ എസ്എസ്‌സി ബുക്ക് 86-87 വര്‍ഷത്തില്‍ നല്‍കുകയുണ്ടായി. അതിനു ശേഷം പിറ്റേ വര്‍ഷങ്ങളില്‍ പഴയ എസ്എസ്എല്‍സി തന്നെ തുടരുകയുമാണ് ചെയ്തത്. ബാച്ചിന്റെ ഭാഗമായി ട്രെയിനിംഗ് പ്രോഗ്രാമുകള്‍ ഉള്‍പ്പെടെയുള്ളവ സംഘടിപ്പിക്കുമെന്നും പ്രോഗ്രാം അധ്യക്ഷന്‍ ആബിദ് തറവട്ടത്ത് പറഞ്ഞു. എന്‍ വി മുനീര്‍, ജാഫര്‍ ചേലക്കോട്, ഫൈസല്‍ തെരട്ടമ്മല്‍, ലത്തീഫ് പൂവ്വത്തിക്കല്‍, അയിഷ കുനിയില്‍, ഖൈറുനിസ കിണറടപ്പന്‍ നേതൃത്വം നല്‍കി.


Tags: