മാനവ സ്‌നേഹത്തിന്റെ പ്രചാരകനെയാണ് നഷ്ടമായതെന്ന് എസ്ഡിപിഐ

അധ്യാപകനായും പ്രഭാഷകനായും എഴുത്തുകാരനായും സജീവമായിരുന്ന സുകുമാര്‍ കക്കാട് തന്റെ ഭാഷയിലൂടെ മാനവിക സ്‌നേഹവും ഐക്യവും നിലനിര്‍ത്താനും പ്രചരിപ്പിക്കാനുമാണ് ശ്രമിച്ചിരുന്നത്.

Update: 2021-04-23 13:52 GMT

വേങ്ങര: സാഹിത്യകാരന്‍ സുകുമാര്‍ കക്കാടിന്റെ വിയോഗത്തിലൂടെ മാനവ സ്‌നേഹത്തിന്റെ പ്രചാരകനെയാണ് നഷ്ടമായതെന്ന് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

അധ്യാപകനായും പ്രഭാഷകനായും എഴുത്തുകാരനായും സജീവമായിരുന്ന സുകുമാര്‍ കക്കാട് തന്റെ ഭാഷയിലൂടെ മാനവിക സ്‌നേഹവും ഐക്യവും നിലനിര്‍ത്താനും പ്രചരിപ്പിക്കാനുമാണ് ശ്രമിച്ചിരുന്നത്.

അദ്ദേഹത്തിന്റെ വിയോഗം സാഹിത്യലോകത്തേക്കാള്‍ വേങ്ങരയുടെ തീരാനഷ്ടമാണെന്നും എസ്ഡിപിഐ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പിഎം ഷെരീഖാന്‍, എ ബീരാന്‍കുട്ടി, എം ഖമറുദ്ദീന്‍, വി ബഷീര്‍ സംസാരിച്ചു.