തൃശൂര്‍ ജില്ലയില്‍ അഞ്ചിടങ്ങളില്‍ എസ്ഡിപിഐ കാവലാള്‍ ജാഥ

ഭരണഘടനയെ അപ്രസക്തമാക്കുന്ന നടപടികളുമായാണ് ഭരണകൂടം മുന്നോട്ട് പോകുന്നത്. ജനാധിപത്യത്തിന്റെ മറവില്‍ തികഞ്ഞ ഫാഷിസ്റ്റ് വാഴ്ചയാണ് നടക്കുന്നത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ മുഴുവന്‍ പൗരന്‍മാരും രംഗത്ത് വരണമെന്നും ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ത്ഥിച്ചു.

Update: 2019-08-06 12:46 GMT

തൃശൂര്‍: എസ്ഡിപിഐ ഓഗസ്റ്റ് 15 ന് ജില്ലയില്‍ അഞ്ചിടങ്ങളില്‍ കാവലാള്‍ ജാഥ സംഘടിപ്പിക്കും. പൊരുതി നേടിയ സ്വാതന്ത്ര്യം അടിയറവെക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജാഥ സംഘടിപ്പിക്കുന്നത്.

വൈദേശികരില്‍ നിന്ന് പൊരുതി നേടിയ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭരണഘടനയെ അപ്രസക്തമാക്കുന്ന നടപടികളുമായാണ് ഭരണകൂടം മുന്നോട്ട് പോകുന്നത്. ജനാധിപത്യത്തിന്റെ മറവില്‍ തികഞ്ഞ ഫാഷിസ്റ്റ് വാഴ്ചയാണ് നടക്കുന്നത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ മുഴുവന്‍ പൗരന്‍മാരും രംഗത്ത് വരണമെന്നും ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ത്ഥിച്ചു.

ഒരു വര്‍ഷത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി ഓഫിസില്‍ വെച്ച് നടന്ന വാര്‍ഷിക റിവ്യു യോഗത്തിന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ ഇ എസ് ഖാജാ ഹുസൈന്‍, പി കെ ഉസ്മാന്‍, സംസ്ഥാന സമിതിയംഗം അഡ്വ.റഹീം എന്നിവര്‍ നേതൃത്വം നല്‍കി.

ജില്ലാ പ്രസിഡന്റ് ഇ എം ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ബി കെ ഹുസൈന്‍ തങ്ങള്‍, ജ.സെക്രട്ടറി നാസര്‍ പരൂര്‍, ജില്ലാ സെക്രട്ടറി അഷ്‌റഫ് വടക്കൂട്ട്, ട്രഷറര്‍ ഷമീര്‍ ബ്രോഡ് വെ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News