മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ടുകൾ ഇരട്ടിപ്പിച്ച് എസ്ഡിപിഐ

സംസ്ഥാനത്ത് ഇടതു തരംഗം ആഞ്ഞടിച്ചിട്ടും എസ്ഡിപിഐക്ക് നല്ല മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത് ജനങ്ങൾ പാർട്ടിയിൽ അർപ്പിച്ച വിശ്വാസത്തിന് തെളിവാണ്

Update: 2021-05-02 13:25 GMT

മലപ്പുറം: എസ്ഡിപിഐയുടെ വോട്ടുകൾ മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ഇരട്ടിയിലധികമായതായി പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. സംസ്ഥാനത്ത് ഇടതു തരംഗം ആഞ്ഞടിച്ചിട്ടും എസ്ഡിപിഐക്ക് നല്ല മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത് ജനങ്ങൾ പാർട്ടിയിൽ അർപ്പിച്ച വിശ്വാസത്തിന് തെളിവാണ് എന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

വേങ്ങര അസംബ്ലി മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ പാർട്ടി ഈ തെരഞ്ഞെടുപ്പിൽ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥിക്ക് മൂന്നാം സ്ഥാനം നിലനിർത്താൻ കഴിഞ്ഞതും വോട്ട് വർധിപ്പിക്കാനായതും പാർട്ടിയുടെ വളർച്ചക്ക് തെളിവാണ്. വോട്ട് ചെയ്ത് മലപ്പുറത്തെ നല്ലവരായ നാട്ടുകാർക്ക് പാർട്ടി നന്ദി രേഖപ്പെടുത്തി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. വിടി ഇക്റാമുൽ ഹഖ്, സാദിഖ് നടുത്തൊടി, എകെ മജീദ്, സൈദലവി ഹാജി കോട്ടക്കൽ, ഷൗക്കത്ത് കരുവാരക്കുണ്ട്, ഹംസ മഞ്ചേരി, മുസ്തഫ പാമങ്ങാടൻ എന്നിവർ സംസാരിച്ചു.

Similar News